തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് വിള്ളൽ വന്ന കെട്ടിടങ്ങൾ ഇന്ന് മുതൽ പൊളിച്ചുനീക്കും. ഇതിന്റെ ഭാഗമായി ജോഷിമഠിലെ നാലായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
Advertisements
വിള്ളൽ വന്നവയുടെ സമീപത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. അറുന്നൂറോളം കെട്ടിടങ്ങൾക്കാണ് വിള്ളൽ വീണത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശത്തെ ഡെയ്ഞ്ചർ, ബഫർ, സുരക്ഷിതം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. കൂടുതലായി തകർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ദുരന്ത സാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജോഷിമഠിലും പരിസര പ്രദേശങ്ങളിലും നിർമാണ പ്രവൃത്തികൾ അനുവദിക്കില്ല.