ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരം ഇന്ന് ; ഇന്ത്യയ്ക്ക് ഇത് പരീക്ഷണ ഘട്ടത്തിലെ രണ്ടാം അങ്കം

ഇന്ത്യ -ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്.  ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് റാഞ്ചിയില്‍ നടക്കുന്ന രണ്ടാമത്തെ ടി20യും കൂടി വിജയിക്കാനായാല്‍ ടി20 പരമ്പര ഇന്ത്യക്ക് നേടാനാകും.

Advertisements

കഴിഞ്ഞ കളിയില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. രാഹുല്‍ ദ്രാവിഡ് കോച്ചായും രോഹിത് ശര്‍മ്മ ക്യാപ്റ്റനായുമെത്തിയ ശേഷമുള്ള ആദ്യ മത്സരവും വിജയവുമായിരുന്നിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാം ടി20 21ന് കൊല്‍ക്കത്തയിലാണ് നടക്കുക. പിന്നീട് ടെസ്റ്റ് മത്സരങ്ങളാണ് നടക്കാനുള്ളത്. വിരാട് കോലി പിന്മാറിയതോടെയാണ് ടി 20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കാനെത്തിയത്.

Hot Topics

Related Articles