ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ആലപ്പുഴ : സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട്ടാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചത്. ആലപ്പുഴ ചാത്തനാട് സ്വദേശി അരുൺകുമാർ(കണ്ണൻ 30) ആണ് മരിച്ചത്.

Advertisements

ആലപ്പുഴ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം. ബോംബ് നിർമ്മിക്കുന്നതിനിടെയാണ് അപകടം എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Hot Topics

Related Articles