കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്ക്. ബസ്സിനടിയിൽപ്പെട്ട സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയായ ആറു വയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്. പുളിക്കൽ അന്തിയൂർകുന്ന് നോവൽ സ്കൂളിലെ ബസ്സാണ് മറിഞ്ഞത്.
അപകടത്തിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന സ്കൂട്ടർ ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഈ സ്കൂട്ടറിൽ മുത്തച്ഛനോടൊപ്പം യാത്ര ചെയ്ത ഹയാഫാത്തിയെന്ന കുട്ടിയാണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ സ്കൂളിലെ വിദ്യാർഥിനിയാണ് ഹയാ ഫാത്തിമ. ബസ്സിലുണ്ടായിരുന്ന മറ്റു കുട്ടികളെ സ്ഥലത്തെത്തിയ നാട്ടുകാരും ഡ്രൈവരമാരും മറ്റും ചേർന്ന് രക്ഷപ്പെടുത്തി.
ഇന്ന് വൈകിട്ട് സ്കൂൾ വിട്ടു മടക്കയാത്രയിൽ ആണ് അപകടം. ഇറക്കത്തിൽ ബ്രെക്ക് നഷ്ടപെട്ട ബസ് റോഡിൽ കൂട്ടിയിട്ട കല്ലിലും സ്കൂട്ടറിലും ഇടിച്ച ശേഷം വീടിൻറെ ചുറ്റുമതിൽ തകർത്ത് മറിയുകയുയിരുന്നു. ബസിൽ നാൽപതിലതികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിൽ നിന്ന് മകളെ കൂട്ടി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സമയത്താണ് ബസ് വന്നിടിച്ചത്. കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഏഴ് കുട്ടികളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് കുട്ടികൾ പുളിക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.