സ്പോർട്സ് ഡെസ്ക്ക് : പ്രഥമ അണ്ടര്‍ 19 വനിത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം. ആതിഥേയരായ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.മത്സരത്തില്‍ സൗത്താഫ്രിക്ക ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം 16.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ക്യാപ്റ്റന്‍ ഷഫാലി വര്‍മ്മയുടെയും സഹ ഓപ്പണര്‍ ശ്വേത ഷറാവത്തിന്റെയും മികവിലാണ് അനായാസ വിജയം ഇന്ത്യ കുറിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 7 ഓവറില്‍ 77 റണ്‍സ് ഇരുവരും അടിച്ചുകൂട്ടി. ഷഫാലി വര്‍മ്മ 16 പന്തില്‍ 9 ഫോറും ഒരു സിക്സും ഉള്‍പ്പടെ 45 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്വേത ഷറാവത്ത് 57 പന്തില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 44 പന്തില്‍ 61 റണ്‍സ് നേടിയ സൈമണ്‍ ലോറന്‍സ്, 17 പന്തില്‍ 32 റണ്‍സ് നേടിയ ലാന്‍ഡ്സ്മാന്‍ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായിഷഫാലി വര്‍മ്മ രണ്ട് വിക്കറ്റും സോനം യാദവ്, പര്‍ഷാവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളില്‍ ബംഗ്ലാദേശ് ഓസ്ട്രേലിയയെയും യു എ ഇ സ്കോട്ലന്‍ഡിനെയും പരാജയപ്പെടുത്തി. ജനുവരി പതിനാറിന് യു എ ഇയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.