ഭവാനിയമ്മ പ്രായം മറന്ന് പാടി താളമിട്ട് വലവൂർ ഗവ.യുപി സ്കൂളിലെ കുട്ടികളും 

വലവൂർ : തൊണ്ടിയോടി ചെറുനിലം പാടശേഖരത്തിൽ കരൂർ ഗ്രാമപ്പഞ്ചായത്ത്  കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത വലവൂർ ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. കതിര് കൊയ്യാനെത്തിയ ഭവാനിയമ്മയുടെ അടുത്ത്  ചോദ്യങ്ങളുമായി അവർ എത്തി. തന്റെ കൊയ്ത്തറിവുകളും കൃഷിയറിവുകളും കുട്ടികളുമായി പങ്കുവച്ച ഭവാനിയമ്മ കുട്ടികൾക്കുവേണ്ടി കൊയ്ത്തുപാട്ടും അവരോടൊപ്പം നിന്നു പാടി. 

Advertisements

നെല്ലു കൊയ്യുന്നതു മുതൽ അരിയാക്കുന്നതു വരെയുള്ള വിവിധഘട്ടങ്ങളും അവൽ ഉണ്ടാക്കുന്ന വിധവും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഭവാനിയമ്മ വിശദീകരിച്ചു. ഗതകാല കൊയ്ത്തു സ്മരണകൾ കുട്ടികളുടെ ചോദ്യങൾക്കകമ്പടിയായി മനസ്സിൽ തെളിഞ്ഞ ആ പഴയ കൊയ്ത്തുകാരി അതെല്ലാം പഴയ ആവേശത്തോടെ വിശദീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

  അരിവാൾ ഉപയോഗിച്ചു കൊണ്ടുള്ള  പഴയകാല പരമ്പരാഗത കൊയ്ത്തു രീതിയും കൊയ്ത്തുയന്ത്രം ഉപയോഗിച്ചു കൊണ്ടുള്ള ആധുനിക കൊയ്ത്തു രീതിയും ഒരേ സമയം കുട്ടികൾക്ക് നേരനുഭവമായി. 

 പാടത്തോട് ചേർന്നുള്ള തോട്ടിൽ നിന്നും മോട്ടറില്ലാതെ വെള്ളം പാടശേഖരങ്ങളിലേയ്ക്ക് എത്തിക്കുന്ന വിധം കരൂർ കൃഷി ഭവൻ ഓഫീസർ പരിദുദീൻ വി എം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൃഷി വകുപ്പിന്റെ കൊയ്ത്ത് യന്ത്രം നെല്ലു കൊയ്യുന്നതും കച്ചി മാറ്റുന്നതും വിദ്യാർത്ഥികളിൽ പുതിയൊരറിവിന്റെ അധ്യായം തുറന്നു. കൊയ്ത്തുത്സവം പ്രമാണിച്ച് പായസ വിതരണവും ഉണ്ടായിരുന്നു.

  സേതുലക്ഷി, ആവണി, കാർത്തിക്, ഗൗതം, അലൻ, എയ്ഞ്ചൽ മേരി, ആഷിക് ബിജു, ആദിത്യൻ, അലോഷ്യസ്, നവദീപ്, സോന, ദേവരുദ്ര് , യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, അധ്യാപികമാരായ പ്രിയ സെലിൻ തോമസ്, ഷാനി മാത്യു, പി ടി എ അംഗമായ ജോബിഷ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.