പെരിഞ്ഞനത്ത് തസ്കര ശല്യം പെരുകുന്നു : പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം

പെരിഞ്ഞനത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങളും, ഡി.വി.ആറും നഷ്ടപ്പെട്ടു. കോവിലകം തെക്ക് വൻപറമ്പിൽ ജയപ്രകാശിൻ്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ അയൽവാസിയായ യുവാവ് ലൈറ്റ് അണക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്.

Advertisements

മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന കൈ ചെയിനും, മോതിരവുമാണ്  നഷ്ടപ്പെട്ടത്. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്‌. ജയാ പ്രകാശും ഭാര്യയും പത്ത് ദിവസം മുമ്പാണ് അബൂദാബിയിലേക്ക് പോയത്. പെരിഞ്ഞനം മേഖലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുകയാണ്. കഴിഞ്ഞ ദിവസം മേത്തശേരി സത്യഭാമയുടെ വീട് കുത്തിത്തുറന്ന് ഡി.വി.ആർ മോഷണം പോയിരുന്നു. പെരിഞ്ഞനം കുറ്റിലക്കടവിലും , കോവിലകത്തും രണ്ട് വീടുകളും കുത്തിത്തുറന്ന് മോഷണശ്രമം നടന്നിരുന്നു. കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്.സുബീഷ് മോനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.