സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ തൊഴിൽമേള സ്പെക്ട്രം 2023 ഏറ്റുമാനൂർ ഐ ടി ഐ യിൽ സംഘടിപ്പിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന തൊഴിൽമേളയിൽ ദേശീയതലത്തിൽ മികവാർന്ന തൊഴിൽ ദാദാക്കളായ നിരവധി കമ്പനികളാണ് പങ്കെടുത്തത്.31 വിവിധ ട്രേഡുകളിൽ പരിശീലനം പൂർത്തീകരിച്ചവരും ഈ വർഷം പരിശീലനം പൂർത്തീകരിക്കുന്നതുമായ ആയിരക്കണക്കിന് ട്രെയിനികളാണ് മേളയിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടലായ DWMS ൽ കോട്ടയം ജില്ലയിലേക്ക് രജിസ്റ്റർ ചെയ്ത101വിവിധ കമ്പനികളിൽ നിന്നും 43 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ അഞ്ച് ഗവൺമെന്റ് ഐ ടി ഐ കൾ, പട്ടികജാതി വകുപ്പിന് കീഴിലുള്ള നാല് ഐ ടി ഐ കൾ, 19 സ്വകാര്യ ഐ ടി ഐ കളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ മേളയിൽ . പങ്കെടുത്തു. 700 ഓളം ട്രെയിനികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ തൊഴിൽമേള ഉദ്ഘാടനം ചെയ്തു.അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തിൽ അധ്യക്ഷനായി. കോട്ടയം മേഖല ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് സാംരാജ് എം എഫ് , പള്ളിക്കത്തോട് ഐ ടി ഐ പ്രിൻസിപ്പാൾ കെ ബി ജയകുമാർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അജിത്ത് എ ർ, ഐ എം സി മെമ്പർ മാത്തുക്കുട്ടി മാങ്കോട്ടിൽ, കേരള സ്റ്റേറ്റ് പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഫാദർ തോമസ് പാണനാൽ , പി ടി എ പ്രസിഡണ്ട് സാലി ജോജി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ വി എം എന്നിവർ സംസാരിച്ചു പ്രിൻസിപ്പാൾ സൂസി ആന്റണി നന്ദി അറിയിച്ചു