കോട്ടയം: ജില്ലയില്‍ രണ്ടാഴ്ചയ്‌ക്കിടെ നടന്ന പരിശോധനയില്‍ ലൈസന്‍സും വൃത്തിയുമില്ലാതെ പ്രവര്‍ത്തിച്ചതിന് പൂട്ടിച്ചത് 18 ഹോട്ടലുകള്‍. മൂന്ന് മുതല്‍ 18 വരെ 356 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്നു ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ന്യൂനത പരിഹരിച്ചതിനാല്‍ പൂട്ടിയ രണ്ട് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചു.
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയില്‍ നിന്നുള്ള ആഹാരം കഴിച്ച് നഴ്സ് രശ്മിയുടെ മരണത്തിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ ഏഴു ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
പൂട്ടിയവ
1. ജെബിന്‍ റെസ്റ്റോറന്റ് ഏറ്റുമാനൂര്‍.
2. പേമല പി.ജി ആന്‍ഡ് റെസ്റ്റൊറന്റ് ഏറ്റുമാനൂര്‍.
3. ഫ്രണ്ട്സ് കേറ്ററിംഗ് ആന്‍ഡ് റെസ്റ്റോറന്റ് മാമൂട്.
4. ഫാസ്റ്റ് ഫുഡ് മാമൂട്.
5. തറവാട് ഫാസ്റ്റ് ഫുഡ് പാലാ.
6. മാട്ടം റെസ്റ്റോറന്റ് നെടുംകുന്നം.
7. ഹോട്ടല്‍ മലബാറിന്റെ അടുക്കള.
8. ഹോട്ടല്‍ വിശ്വാസ് കോട്ടയം.
9. വി.എസ്.എം ഹോട്ടല്‍ പുതുപ്പള്ളി.
10. ആര്യഭവന്‍ കോട്ടയം.
11. കൊട്ടാസ് തട്ടുകട ഈരാറ്റുപേട്ട.
12. ജോര്‍ജേട്ടന്‍സ് തട്ടുകട പെരുവ.
13. അച്ചായന്‍സ് കിച്ചണ്‍ നാട്ടകം.
14. കാലിക്കട്ട് റെസ്റ്റോറന്റ് ഏറ്റുമാനൂര്‍.
15. കഫേ ഡോറോ പാലാ.
16. അമ്മ മിനി മാര്‍ട്ട് ആന്‍ഡ് കൂള്‍ബാര്‍ പാലാ.