കോഴഞ്ചേരി : അയിരൂർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു . ക്യാമ്പിൽ പുഷ്പഗിരി മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ എൻ ടി, പീഡിയാട്രിക്സ്, കാർഡിയോളജി, ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരുന്നു. സൗജന്യ കണ്ണടകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കരയോഗം പ്രസിഡന്റ് ടി പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ്റെയും പുഷ്പഗിരി മെഡിക്കൽ കോളജിൻ്റെയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. എം വി സുരേഷ് , സുരേഷ് കുഴിവേലി , ജോഷ് കുമാർ , പി എഫ് ഫ്രാങ്ക്ളിൻ , എബി ജോൺ , പ്രദീപ് അയിരൂർ, സുബിൻ കെ ടി, മനു കുമാർ, കൃഷ്ണദാസ് പനച്ചയ്ക്കൽ , രാധാ എസ് നായർ , പ്രീത ബി നായർ , രാജശേഖരൻ നായർ , എ ആർ വിക്രമൻ പിള്ള , സുരേഷ് കണിപറമ്പിൽ എന്നിവർ പങ്കെടുത്തു .