മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ്.സി ഗോവയോട് 3-1ന്റെ തോൽവി ഏറ്റുവാങ്ങി കേരള ബ്‌ളാസ്റ്റേഴ്‌സ്. ഗോവയുടെ തട്ടകമായ ഫത്തോർദ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് ആതിഥേയർ ലീഡ് ചെയ്തിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമുകളും ഓരോ ഗോളടിച്ചു.
35-ാം മിനിട്ടിൽ ബ്‌ളാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായ മനപ്പൂർവമല്ലാത്ത ഒരു ഫൗളിന് പെനാൽറ്റി വിധിച്ച റഫറിയാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. കിക്കെടുത്ത ഐക്കർ ഗുവാരോസെന ഗോവയ്ക്ക് ലീഡ് നൽകി. 43-ാം മിനിട്ടിൽ നോഹ് സദോയ് ലീഡുയർത്തി. 51-ാം മിനിട്ടിൽ ഡിമിത്രി ഡയമെന്റിക്കോസിലൂടെ ബ്‌ളാസ്റ്റേഴ്‌സ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 69-ാം മിനിട്ടിലെ റിഡീം ടലാംഗിന്റെ ഗോൾ ആതിഥേയർക്ക് 3-1ന്റെ വിജയം സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ബ്‌ളാസ്റ്റേഴ്‌സ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.15 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുള്ള മുംബയ് സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.ഇത്രയും മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി നിലവിലെ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്.സി രണ്ടാം സ്ഥാനത്തുണ്ട്.
ജനുവരി 29ന് കൊച്ചിയിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം .