കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്ലാസ്റ്റിക് കവറുകളിലാക്കി കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമിച്ച രണ്ടകിലോ സ്വർണവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിലാണ് അബ്ദുള്ള എത്തിയത്. . അബ്ദുള്ളയുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വർണം രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. ഇത് പ്ലാസ്റ്റിക് ടേപ്പുകൾ കൊണ്ട് കാലിൽ കെട്ടിവച്ച നിലയിലായിരുന്നു, ആറുദിവസത്തിനിടെ രണ്ടരക്കോടി രൂപയുടെ അഞ്ചു കിലോ സ്വർണമാണ് കസ്റ്റംസ് നെടുമ്ബാളേരിയിൽ നിന്ന് പിടികൂടിയ,ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരിപ്പൂരിലും ഇന്ന് സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 76 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി ഉസ്മാാനാണ് പിടിയിലായത്.