റേഷന്‍ കാര്‍ഡുകള്‍ ക്രമാതീതമായി വര്‍ധിച്ചു; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍


സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ കിട്ടുന്ന ഭക്ഷ്യധാന്യം അപര്യാപ്തമാണെന്നിരിക്കെയാണ് പിഎംജികെഎവൈ പദ്ധതി നിര്‍ത്തലാക്കിയത്. ഇതോടെ മാസം 77,400 ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് നഷ്ടമായത്.

Advertisements

സംസ്ഥാനത്ത് 93,22,243 റേഷന്‍ കാര്‍ഡാണുള്ളത്. 2013ല്‍ ഭക്ഷ്യ ഭദ്രതാ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇത് 81 ലക്ഷമായിരുന്നു. ഇപ്പോള്‍ 12 ലക്ഷത്തിന്റെ വര്‍ധന. ജനസംഖ്യ 3.51 കോടിയായും ഉയര്‍ന്നു. ഇതിന് പുറമെ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന് വര്‍ഷം 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രം നല്‍കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 ഏപ്രില്‍ മുതല്‍ പിഎംജികെഎവൈ വിഹിതമായി 9,28,800 ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. കഴിഞ്ഞമാസം മുതല്‍ ഇത് പൂര്‍ണമായും കേന്ദ്രം നിര്‍ത്തലാക്കി.

സംസ്ഥാനത്ത് എഎവൈ, പിഎച്ച്എച്ച് മുന്‍ഗണനാ വിഭാഗങ്ങളിലായി 40,97,276 കുടുംബങ്ങളാണുള്ളത്.

Hot Topics

Related Articles