സ്പോർട്സ് ഡെസ്ക്ക് : ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർ ആരാണെന്ന ചോദ്യം എല്ലായ്പ്പോഴും തര്‍ക്കങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്.ഒരു കൂട്ടര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് വിരാട് കോഹ്ലിയെന്നാവും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട് കോഹ്ലിയോ അല്ല ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയം മികച്ച ബാറ്ററെന്ന് അഭിപ്രായപെട്ട മഞ്ജരേക്കര്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുത്തത്.
” ആധുനിക യുഗത്തിലേക്ക് നോക്കുകയാണെങ്കില്‍ കഴിഞ്ഞ 20 വര്‍ഷമായി വിരാട് കോഹ്ലി അവിടെയുണ്ട്. ടെണ്ടുല്‍ക്കര്‍ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്. വിരാട് കോഹ്ലി എന്റെ പുസ്തകത്തില്‍ എല്ലാം തികഞ്ഞ ഏകദിന പ്ലേയറാണ്. ധോണിയും എന്റെ മനസ്സില്‍ വരുന്ന മറ്റൊരു താരമാണ്. “
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
” പക്ഷേ എക്കാലത്തെയും മികച്ച ഏകദിന ബാറ്ററെ നോക്കിയാല്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ അരികിലെത്താന്‍ പോലും ആരുമില്ല. ഇപ്പോള്‍ അദ്ധേഹത്തിന്റെ ശൈലി പഴയതായി തോന്നാം. അദ്ദേഹത്തിന്റെ കാലത്ത് ടോപ്പ് ക്ലാസ് ബാറ്റ്സ്മാന്മാരായ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് അടക്കമുളളവരുടെ ബാറ്റിങ് ശരാശരി മുപ്പതുകളും സ്ട്രൈക്ക് റേറ്റ് 60 കളിലുമായിരുന്നു. എന്നാല്‍ അക്കാലത്ത് കളിച്ച വിവിയന്‍ റിച്ചാര്‍ഡ്സ് ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിയടക്കം നേടിയിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 47 ഉം സ്ട്രൈക്ക് റേറ്റ് 90 ന് മുകളിലുമായിരുന്നു. ” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.