മാന്നാർ :1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു ചരക്കാണ് (വാർപ്പ്) ഇന്നു രാവിലെ ക്ഷേത്രത്തിൽ എത്തിച്ചത്.
പൂർണ്ണമായും ഓടുകൊണ്ടു നിർമ്മിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട നാലു കാതൻ വാർപ്പ് , ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ: മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്നു സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണ സമിതി അംഗങ്ങളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിൽ പ്രവാസിയായ തൃശ്ശൂർ ചേറ്റുവ സ്വദേശി പ്രശാന്താണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി വാർപ്പ് സമർപ്പിച്ചത്.
ലോറിയിൽ ക്ഷേത്ര നടവരെ കൊണ്ടുവന്ന വാർപ്പ്, ക്രയിൻ ഉപയോഗിച്ച് ക്ഷേത്രത്തിനുളളിലേക്ക് എത്തിയ്ക്കുകയായിരുന്നു.
തുടർന്ന് തിടപ്പളളിയിൽ പുതുതായി നിർമ്മിച്ച അടുപ്പിൽ നാലു കാതൻ ചരക്ക് കയറ്റിവെച്ചു.
ഈ മാസം 25ന് ആദ്യത്തെ നിവേദ്യ പായസ്സം ഈ കൂറ്റൻ ചരക്കിൽ തയ്യാറാക്കും. ചരക്കു വഴുപാടു നൽകിയ പ്രശാന്തിൻ്റെ വഴിപാടായാണ് പാൽപ്പായസവും തയ്യാറാക്കുക.
തുടർന്ന് ശ്രീഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം ക്ഷേത്രത്തിലെ നിത്യേനയുള പ്രസാദ ഊട്ടിൽ ഉൾപ്പെടുത്തി ഭക്തർക്ക് വിളമ്പും..
മാന്നാർ അനന്തൻ ആചാരിയുടെ മകൻ അനു അനന്തൻ l ടൺ ഭാരമുണ്ട്. നാലു മാസമെടുത്താണ് നാൽപതോളം തൊഴിലാളികൾ വാർപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.മുപ്പത് ലക്ഷമാണ് നിമ്മാണചെലവ്.