മറിയപ്പള്ളി: മറിയപ്പള്ളിയിൽ റോഡ് തോടാക്കി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ. പ്രദേശത്ത് പൈപ്പ് പൊട്ടി റോഡ് മുഴുവനും തോടായി മാറിയിരിക്കുകയാണ്. റോഡിലൂടെ വെള്ളം ഒഴുകി നടക്കുകയാണ്. മുട്ടറ്റം റോഡ് മുങ്ങിയതോടെ നാട്ടുകാരും ദുരിതത്തിലായി മാറി. പ്രദേശത്തെ റോഡ് രാവിലെ മുതലാണ് ചെളിയും വെള്ളവും നിറഞ്ഞ് യാത്ര ദുരിതത്തിലായി മാറിയത്.
മറിയപ്പള്ളി മുട്ടം റോഡിൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനു സമീപമാണ് പൈപ്പ് പൊട്ടിയത്. ഈ പൈപ്പ് പൊട്ടൽ അതിരൂക്ഷമായതോടെ നാട്ടുകാരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. പൈപ്പ് പൊട്ടി റോഡിൽ വെള്ളവും ചെളിയും മണ്ണും നിറഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അടക്കം നിരവധി കുട്ടികളാണ് ഈ സ്‌കൂളിലേയ്ക്കു പോകുന്നത്. ഈ കുട്ടികളുടെ യാത്രയെ അടക്കം ഈ വെള്ളക്കെട്ട് അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി പൈപ്പ് അറ്റകുറ്റപണി നടത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നു മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ അനീഷ് വരമ്പിനകവും അറിയിച്ചു.