പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്. 17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അനീഷ് (39) ആണ് ഇന്ന് രാവിലെ വീടിനടുത്തു നിന്നും പോലീസിന്റെ പിടിയിലായത്. പന്തളം സ്റ്റേഷനിലേതു കൂടാതെ മറ്റു ചില പോലീസ് സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളിലും , മാവേലിക്കര പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മോഷണത്തിനു ശേഷം സ്ഥലം വിട്ട അനീഷിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
പന്തളം പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നിർദേശപ്രകാരം നടത്തിയ സാഹസികനീക്കത്തിലൂടെയാണ് മോഷ്ടാവിനെ കുടുക്കാനായത്.
ഒരാഴ്ചയായി ഇയാൾ നാട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് ദിവസമായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വേഷം മാറി സ്ഥലത്ത് തങ്ങിയ പോലീസ് സംഘം ഇന്ന് രാവിലെ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി പന്തളത്തെത്തിച്ചു. വീടിന് പരിസരത്ത് എത്തിയ പ്രതിയെ മല്പി ടിത്തത്തിലൂടെയാണ് കീഴടക്കിയത്. പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി പി ഓമാരായ അൻവർഷ എസ്, രാജേഷ് കെ അർ, കൃഷ്ണദാസ് എന്നിവർ ചേർന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.