ഇടുക്കി: ഏലപ്പാറ ടൗണിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസിബസ് റോഡരികിലെ ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറി. ഓട്ടോ സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ടിരുന്ന ഏഴ് ഓട്ടോറിക്ഷകൾ തകരുകയും, ഇവിടെയുണ്ടായിരുന്ന കാറിനും സ്കൂട്ടറുകൾക്കും കേട് പാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ സാരമായി പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ശനിയാഴ്ച 12.45 ഓടെ ഏലപ്പാറ ടൗണിലായിരുന്നു അപകടം. മുണ്ടക്കയം കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. മുണ്ടക്കയത്തു നിന്നും കട്ടപ്പന ഭാഗത്തേയ്ക്കു വരികയായിരുന്നു ബസ്. ഈ സമയം ഏലപ്പാറ ടൗണിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് റോഡിരകിലെ ഓട്ടോ സ്റ്റാൻഡിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്നു റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾ പൂർണമായും തകർന്നു. അപകടത്തെ തുടർന്നു റോഡരികിൽ നിന്ന ആളുകൾക്കു പോലും പരിക്കേൽക്കുന്ന സാഹചര്യം ഏൽക്കുകയും ചെയ്തു. പൊലീസും, അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.