കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി രണ്ട് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാർക്കറ്റ്, കുന്നേൽ ടവർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 10.00 മുതൽ 12.00 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്തലാനിപടി, ഈന്തുംമ്മൂട് എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ കടലാടിമറ്റം, കമ്പനിപ്പടി, കുന്നോന്നി, ആലുംതറ, തകിടി, കുന്നോന്നി അമ്പലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാട്ടാംപാക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09.00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പാത്തിക്കമുക്ക്, സാംസ്‌കാരികനിലയം, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാനി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗുരുകൃപ മാൾ, പോൾസൺ ആർക്കേഡ്, കരിപ്പാൽ, വാട്ടർഅ തോറിറ്റി, ചാത്തുണ്ണി പാറ, കുട്ടിപ്പടി,ഐസിഎച്ച്, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ, അലുമിനി എന്നിവിടങ്ങളിൽ റോഡ് പണി നടക്കുന്നതിനാൽ രാവിലെ മുതൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇല്ലിമൂട് , ബുക്കാന ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, റോഡ് പണി നടത്തുന്നതിനാൽ, കലുങ്ക്, എയ്‌ഷെർ ഗാന്ധിനഗർ ജംഗ്ഷൻ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം, ഓൾഡ് എംസി റോഡ്, വാഴക്കാല, ചാത്തു കുളം, മാമൂട്, തറേപ്പടി, ഇരുമ്പനം, സ്കൈലൈൻ ഒയാസിസ്, അർകാഡിയ ട്രാൻസ്‌ഫോർമർ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളപ്പുരയ്ക്കൽപ്പടി, ചോലപ്പള്ളി കമ്പനി, തുണ്ടിപ്പടി, പാത്രപാങ്കൽ, ആവത്താംകുന്ന് ഭാഗങ്ങളിൽ 9 മുതൽ 5 വരെയും പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് സ്കൂൾ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.