തിരുവനന്തപുരം :നിരവധി ബജറ്റ് ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രയും പരിതാപകരമായ ബജറ്റ് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
ദിശാബോധമില്ലാത്ത ബജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ മേഖലയെയും ബജറ്റില്‍ കടന്നാക്രമിച്ചിരിക്കുകയാണ്. ഓരോ മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. കിഫ്ബി വെള്ളാനയാണെന്നും സംസ്ഥാനത്തിന് കിഫ്ബി അധിക ബാധ്യതയാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
മദ്യത്തിന് നിലവില്‍ ചുമത്തിയിട്ടുള്ളത് 251 ശതമാനം നികുതിയാണ്. മദ്യത്തിന്റെ നികുതി കൂട്ടിയാല്‍ ഉപയോഗം കുറയുമെന്ന് പറയുന്നത് തെറ്റാണ്. ഇതുവരെ സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടില്ല. മദ്യ നികുതി കൂടിയാല്‍ മദ്യപാനി വീട്ടില്‍ കൊടുക്കുന്ന പണത്തില്‍ കുറവ് വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.