തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ലെന്നും, അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇന്നലെ വരെ പറയാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലകളിൽ വലിയ രീതിയിലുള്ള കാവിവൽക്കരണം നടക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമം ഇല്ലാത്ത ചരിത്രം സംഘപരിവാറിന് വേണ്ടി ഉണ്ടാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിയെ പോലുള്ള നേതാക്കളെ തമസ്ക്കരിച്ച് സവർക്കറെ പോലുള്ളവരെ ഉയർത്തികാട്ടുന്നു. സവർക്കറേയാണ് സ്വാതന്ത്ര്യസമര നേതാവായി കാണിക്കാൻ ശ്രമിക്കുന്നത്. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട എന്ന തീരുമാനമാണ് ഇപ്പോൾ.
നെഹ്റു ഉൾപ്പെടെയുള്ളവരെ തമസ്കരിക്കുകയാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കേണ്ട എന്നും തീരുമാനം വിചിത്രമായ തീരുമാനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നാൽ ഇതൊന്നും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ല. കേരളം ഇത് അംഗീകരിക്കില്ലെന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്. ചരിത്രത്തെ നിഷേധിക്കുന്ന നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ഇതിനെതിരെ വലിയ ക്യാമ്പയിൻ നടത്തുന്നതിന് എല്ലാ പിന്തുണയും പാർട്ടി നൽകും.
സർക്കാർ രണ്ടാം വാർഷികം 100 ദിന കർമപരിപാടിയിൽ 15600 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാക്കാൻ പോകുന്നത്. ഇതിനെ ഇല്ലാതാക്കാൻ യുഡിഎഫ് വലിയ പ്രചാരവേല നടത്തുന്നു. വലിയ ശ്രദ്ധേയമായ പരിപാടികൾ നടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളും മാധ്യമവും കണ്ടില്ലെന്ന് നടിക്കുന്നു.
വാട്ടർ മെട്രോ പ്രധാനമന്ത്രി തന്നെ സമർപ്പിച്ചു. വന്യമേഖലകളിൽ വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നു. മാധ്യമങ്ങൾക്ക് ഇതൊന്നും വാർത്തയാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരിക്കൊമ്പൻ തമിഴ്നാട്ടിൽ കടന്നത് വാർത്തയാകുന്നു. തീരദേശമേഖലയിൽ ചരിത്രത്തിൽ ഇല്ലാത്ത ഇടപെടലുകൾ ഉണ്ടായി.