ദില്ലി: രാജ്യത്ത് ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. പുതിയ തീയതി അനുസരിച്ച് 2023 ഡിസംബർ 14 വരെ അധിക സമയം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്നത്.
Advertisements
ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം. ആധാർ ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. 10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.