ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; ജാമ്യം തീരാൻ മണിക്കൂറുകൾ മാത്രം: പിതാവിനെ കാണാനാവാതെ അബ്ദുള്‍ നാസര്‍ മഅ്ദനി

കൊച്ചി: ആരോഗ്യസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ പിതാവിനെ കാണാനാവാതെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ജാമ്യ ഇളവ് അവസാനിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

Advertisements

പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി. ഡോക്ടര്‍മാര്‍ യാത്ര വിലക്കിയതോടെ, ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനുള്ള അവസരമാണ് മദനിക്ക് നഷ്ടമാകാൻ സാധ്യതയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യാവസ്ഥ മോശമായതിനാല്‍ മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ക്രിയാറ്റിന്‍ അളവ് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നതുമാണ് ആരോഗ്യാവസ്ഥ ആശങ്കയിലാക്കുന്നത്.

കഴിഞ്ഞ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി സ്വദേശത്തേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മഅ്ദനിയെ രാത്രി തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Hot Topics

Related Articles