കൈ കെട്ടി അഭിനന്ദു നീന്തിക്കയറിയത് വേമ്പനാട്ട് കായൽ : അഭിമാനമായി പന്ത്രണ്ടുകാരൻ 

വൈക്കം : പത്രണ്ടു വയസ്സുകാരൻ കൈയ്യുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ 7 കിലോമീറ്റർ നീന്തി കടന്നു. പെരുമ്പാവൂർ പട്ടാൽ ഉമേഷ്‌ ഭവനം  ഉമേഷ്‌ ഉണ്ണികൃഷ്ണന്റെയും ദിവ്യ ഉമേഷിന്റെ മകനും പെരുമ്പാവൂർ ഗ്രീൻവാലി പബ്ലിക്‌ സ്കൂൾ ആറാം ക്ളാസ് വിദ്യാർത്ഥിയുമായ അഭിനന്ദു ഉമേഷ്‌ ആണ് ഒരു മണിക്കൂർ 21 മിനിറ്റ് കൊണ്ട് കൈയ്യുകൾ ബന്ധിച്ചു രാവിലെ 8.39 ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചു വരെയുള്ള 7 കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം പിടിച്ചിരിക്കുന്നത്.

Advertisements

ഇരു കൈകളും ബന്ധിച്ച് ഏറ്റവും ദൂരം നീന്തുന്ന  കുട്ടിയാണ് അഭിനന്ദു ഉമേഷ്‌ , കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൽ പരിശീലകൻ ബിജു തങ്കപ്പനാണു അഭിനന്ദുവിന് നീന്തൽ പരിശീലനം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഞ്ഞിക്കുഴി ബ്ലോക്ക്‌ പ്രസിഡന്റ്‌  വി  ജി മോഹനൻ, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് , ജൂനിയർ സൂപ്രണ്ട് കളക്ടറേറ്റ് ഓഫീസർ ആലപ്പുഴ രാമമൂർത്തി എന്നിവരുടെ സാന്നിധ്യ ത്തിൽ ചേർത്തല അമ്പലക്കടവിൽ നിന്നും നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. അഭിനന്ദു ഉമേഷിന്റെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകളിലെ ബന്ധനം എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂർ എം എൽ എ അഴിച്ചു മാറ്റി തുടർന്ന് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു .മുനിസിപ്പൽ  ചെയർമാൻ ബിജു ജോൺ വൈക്കം നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷ്, വൈക്കം എം എൽ എ  സി കെ ആശ,  റിട്ടയേർഡ് കേണൽ  ഓഫീസർ സിമി ജോസഫ് , ഫിലിം ഡയറക്ടർ തരുണ്‌ മുർത്തി, വാർഡ് കൗൺസിലർ ബിന്ദു ഷാജി, ഡോ. ഹരി നാരായണൻ  , പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാബ് കെ. സൈനു ,ബിജു തങ്കപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അമ്പലക്കടവിൽ നിന്നും ഒരു മണിക്കൂൾ 21 നീണ്ടു നിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.