കരുവന്നൂർ ബിനാമി കേസ് : എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്കു മുൻപിൽ ഹാജരാകും

കരുവന്നൂർ ബിനാമി കേസ് : എ.സി.മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്കു മുൻപിൽ ഹാജരാകുംതൃശ്ശൂര്‍: കരുവന്നൂർ ബിനാമി കേസിൽ എം.എൽ.എ എ.സി.മൊയ്തീൻ നാളെ ഇഡിയ്ക്കു മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ വ്യക്തമാക്കി. ഇ.ഡി.രണ്ട് തവണ മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കി എങ്കിലും, അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു.

Advertisements

സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും ,വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും .പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ  പേരിലാണ് ചോദ്യം ചെയ്യൽ. നാളെത്തെ നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ  സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. നേരത്തെ ജനപ്രതിനിധികളായ അരവിന്ദാക്ഷന്‍, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്തിരുന്നു. ഇവരാണ് സതീശന്‍റെയും എസി മൊയ്തീന്‍റെയും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

കരുവന്നൂര്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണ് മുന്‍ എംപി പി.കെ. ബിജുവെന്ന് കോണ്‍ഗ്രസ് നേതാവ്  അനില്‍ അക്കര ഇന്നലെ ആരോപിച്ചിരുന്നു. ബിനാമി ഇടപാടില്‍ മുന്‍ എംപിയ്ക്ക് പങ്കുണ്ടെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെയാണ് പി.കെ. ബിജുവിനെതിരെ അനില്‍ അക്കര രംഗത്തെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.