വേനൽക്കാലത്തെ ഏ.സി ഉപയോഗവും ഉയർന്ന കറന്റ് ബില്ലും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വേനല്‍ക്കാലത്ത് ഏസി (AC) ഉപയോഗിക്കുന്ന ആളുകളെല്ലാം പറയുന്ന കാര്യമാണ് ഇലക്‌ട്രിസിറ്റി ബില്‍ വൻതോതില്‍ വര്‍ധിക്കുന്നു എന്നത്. ചൂട് സഹിക്കാൻ സാധിക്കാത്ത അവസരത്തില്‍ നമ്മള്‍ ഇലക്‌ട്രിസിറ്റി ബില്ലിനെ കുറിച്ച്‌ ആലോചിക്കാറുമില്ല. ഏസി ഉപയോഗത്തിലെ ചില അശ്രദ്ധകളാണ് ഇലക്‌ട്രിസിറ്റി ബില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. ഏസി ഉപയോഗിച്ചാലും അധികമൊന്നും ഇലക്‌ട്രിസിറ്റി ബില്‍ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

Advertisements

ആവശ്യമില്ലാത്തപ്പോള്‍ പൂര്‍ണ്ണമായും ഓഫ് ചെയ്യുക


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏസി കൂടുതലായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാൻ ഉപയോഗത്തിലില്ലാത്തപ്പോള്‍ ഏസി ഓഫ് ചെയ്യുക. മിക്ക ആളുകളും റിമോട്ട് ഉപയോഗിച്ചാണ് ഏസി ഓഫ് ചെയ്യുന്നത്. സ്വിച്ച്‌ ഓഫ് ചെയ്യാറില്ല. ‘ഐഡില്‍ ലോഡ്’ എന്ന് വിളിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇത് ഏസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും വൈദ്യുതി പാഴാക്കുന്നു. ആവശ്യമുള്ളപ്പോള്‍ വേഗത്തില്‍ ഓണ്‍ ചെയ്യാനായി ഏസി സ്റ്റാൻഡ്‌ബൈ മോഡില്‍ വയ്ക്കാൻ പവര്‍ ഉപയോഗിക്കുന്ന രീതിലാണ് ഇത്. അതുകൊണ്ട് ഏസിയിലേക്കുള്ള പവര്‍ മൊത്തത്തില്‍ ഓഫ് ചെയ്യേണം.

24 ഡിഗ്രിയില്‍ വയ്ക്കാം

ഏസിയെക്കുറിച്ച്‌ ആളുകള്‍ക്കുള്ള തെറ്റിദ്ധാരണ തണുപ്പ് കുറച്ച്‌ വച്ചാല്‍ അത് റൂം വേഗത്തില്‍ തണുപ്പിക്കും എന്നതാണ്. ഏസിയില്‍ നമ്മള്‍ സെറ്റ് ചെയ്യുന്ന ടെമ്ബറേച്ചര്‍ നമുക്ക് ആവശ്യമുള്ള അന്തരീക്ഷ ഊഷ്മാവാണ്. ഇത് കുറച്ച്‌ വച്ചാല്‍ ഏസി കൂടുതല്‍ പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഊര്‍ജ്ജം പാഴാക്കുകയും ചെയ്യും. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യൻസി (ബിഇഇ) റിപ്പോര്‍ട്ട് പ്രകാരം 24 ഡിഗ്രി മനുഷ്യ ശരീരത്തിന് അനുയോജ്യമായ താപനിലയാണ്. ഈ താപനിലയില്‍ വച്ചാല്‍ ഏസി അധികം വൈദ്യുതി ഉപയോഗിക്കുകയില്ല.

സര്‍വ്വീസ് കൃത്യമായി ചെയ്യുക

ഏസികള്‍ ഉപയോഗിക്കാത്തപ്പോള്‍ പൊടി അടിഞ്ഞുകൂടുകയും ഇത് ചിലപ്പോള്‍ വായുപ്രവാഹത്തെ തടയുകയും ഏസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഏസികള്‍ കൂടുതല്‍ വൈദ്യുതി ഉപഭോഗിക്കും. അതുകൊണ്ടാണ് ഇടയ്ക്കിടെ ഏസികള്‍ സര്‍വീസ് ചെയ്യാൻ ശ്രദ്ധിക്കുക. കൃത്യമായി സര്‍വ്വീസ് ചെയ്താല്‍ വേഗം തണുപ്പ് നല്‍കുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുറയുന്നു.

റൂം അടച്ചിടുക

മിക്ക ഏസികളും ഒരു ഇൻവെര്‍ട്ടര്‍ കംപ്രസ്സറോടെയാണ് വരുന്നത്. ഇത് തണുപ്പ് സെറ്റ് ചെയ്യാനും നിലനിര്‍ത്താനും ഏസി സെറ്റിങ്സ് ഓട്ടോമാറ്റിക്കായി മോഡുലേറ്റ് ചെയ്യാനും വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ളതാണ്. ഏതെങ്കിലും വിധത്തില്‍, തണുത്ത വായു മുറിയില്‍ നിന്ന് പുറത്തേക്ക് പോവുകയാണ് എങ്കില്‍ ഏസിക്ക് താപനില നിലനിര്‍ത്താല്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഇത് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കും. അതുകൊണ്ട് ജനലും വാതിലുകളും അടച്ചതിന് ശേഷം ഏസി ഓണ്‍ ചെയ്യുക.

സീലിങ് ഫാനും ഏസിയിലെ വ്യത്യസ്ത മോഡലുകളും

ഏസി യൂണിറ്റിന് നിശ്ചിത തലത്തില്‍ മാത്രമേ തണുത്ത വായു നല്‍കാൻ സാധിക്കു. തണുപ്പ് മുറിയില്‍ മൊത്തത്തില്‍ എത്തിക്കാനും വേഗത്തില്‍ മുറി തണുപ്പിക്കാനും സീലിങ് ഫാൻ ചെറിയ സ്പീഡില്‍ ഉപയോഗിക്കുക. പുതിയ ഏസികളില്‍ ഒന്നിലധികം ഏസി മോഡുകളുണ്ട്. ഇത് ഏസിയുടെ ശേഷിയെ 80%, 60%, 25% എന്നിവയില്‍ പ്രവര്‍ത്തിപ്പിക്കാൻ സഹായിക്കുന്നു. ഇവ കൃത്യമായി ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.