ഗാന്ധിനഗർ: പുതുവത്സരദിനത്തിൽ റോഡപകടങ്ങളിൽ പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ 20 പേരിൽ അഞ്ചു പേർ മരിച്ചു.കോട്ടയം ജില്ലയിലും സമീപ ജില്ലകളിലും ഇന്നലെ മാത്രം നടന്ന അപകടങ്ങളുടെ കണക്കാണിത്. കോട്ടയം, പാലാ, മുണ്ടക്കയം, മാവേലിക്കര സ്വദേശികളാണ് മരിച്ചവർ. രണ്ടു പേർ ബൈക്കപകടത്തിലാണ് മരിച്ചത്.
അപകടങ്ങൾ ഏറെയും രാത്രിയിലാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെയേറെ വർദ്ധനയാണ് ഈ വർഷത്തെ പുതുവത്സരദിനത്തിൽ ഉണ്ടായത്. രാത്രി 10 മണിക്കു ശേഷം യാത്രാ നിരോധനം ഉണ്ടായിരുന്നിട്ടും ഇത്രയേറെ അപകടങ്ങൾ ഉണ്ടായത് ഏറെ ആശങ്കയ്ക് ഇടയാക്കിയിട്ടുണ്ട്.
കേരളത്തിൽഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതും പുതുവത്സര ദിനത്തോടനുബന്ധിച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷത്തെ പുതുവത്സരദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തെ തുടർന്ന് ഏഴോളം റോഡപകടങ്ങളിൽ പെട്ടവർ മാത്രമാണ് രോഗികളായി എത്തിയത്. അതാണ് ഇത്തവണ മൂന്നിരട്ടിയോളം ഉയർന്നത്.