കുമളി; ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ കുമളിക്കു സമീപം തമിഴ്നാട്ടിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് 8 പേർ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കുമളി – കമ്പം റൂട്ടിൽ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപം 40 അടി താഴ്ചയിൽ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. കമ്പത്തുനിന്നുള്ള പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങൾ കമ്പത്തെ ആശുപത്രിയിൽ.