ക്രിസ്മസ് ആഘോഷുമായി ബന്ധപ്പെട്ട് ഭാര്യ ഗൃഹത്തിലേക്ക് പോയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം കൊടുങ്ങൂര്‍ സ്വദേശിയായ റേഷന്‍കട ഉടമ

കോട്ടയം: ക്രിസ്മസ് ആഘോഷുമായി ബന്ധപ്പെട്ട് ഭാര്യ ഗൃഹത്തിലേക്ക് പോയ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം കൊടുങ്ങൂര്‍ സ്വദേശി അരീക്കത്താഴെ ഷാജി (48)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ അല്‍ഫോണ്‍സയ്ക്കും ഗുരുതരമായി പരിക്കേറ്റു.

Advertisements

രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കണ്ണൂരിലുള്ള അല്‍ഫോണ്‍സയുടെ ഭാര്യ വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് വടകരയില്‍ വച്ച് ഷാജിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നു. വാഴൂര്‍ 17-ാം മൈലിലെ റേഷന്‍ കട ഉടമയാണ് ഷാജി.

Hot Topics

Related Articles