തിരുവല്ല നഗരമധ്യത്തിൽ റോഡിനു നടുവിൽ താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ തലയിടിച്ചു വീണു; മുഖത്ത് പരിക്കേറ്റ ചെങ്ങന്നൂർ സ്വദേശി പുഷ്പഗിരി ആശുപത്രിയിൽ; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തിരുവല്ല: നഗരമധ്യത്തിൽ ബൈപ്പാസ് റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി നടു റോഡിൽ തലയടിച്ചു വീണ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂർ കല്ലിശേരി സ്വദേശി ജോബിൻ എം.ജോസഫാണ് (25) റോഡിൽ തലയിടിച്ചു വീണത്. അപകടത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ ജോബിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.

Advertisements

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ തിരുവല്ല ബൈപ്പാസ് റോഡിലായിരുന്നു സംഭവം. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ജോബിൻ. റോഡിൽ താഴ്ന്നു കിടന്നിരുന്ന കേബിൻ ലൈൻ ജോബിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. കഴുത്തിൽ കേബിൾ കുരുങ്ങിയതോടെ ജോബിൻ സ്‌കൂട്ടറിന്റെ ബ്രേക്ക് പിടിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി ജോബിൻ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂട്ടറിന്റെ ബ്രേക്ക് പിടിക്കാതെ മുന്നോട്ട് പോയിരുന്നെങ്കിൽ ഒരു പക്ഷേ, വൻ അപകടമാകുമായിരുന്നു ജോബിനെ കാത്തിരിക്കുന്നത്. റോഡിൽ തലയിടിച്ചു വീണ ജോബിനെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തും, ചുണ്ടിലും പരിക്കേറ്റ ജോബിനെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അലക്ഷ്യമായി നഗരമധ്യത്തിലെ പോസ്റ്റിൽ കേബിൾ ലൈൻ കിടന്നത് കണ്ടെത്താനാവാതെ രാത്രിയിൽ യുവാവിന്റെ ജീവൻ അപകടത്തിലാക്കിയത് അധികൃതരുടെ ഗുരുതര വീഴ്ചയാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥിതി നിയന്ത്രണ വിധേയമാക്കി. കേബിൾ പൂർവ സ്ഥിതിയിൽ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.