നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി! കെ.കെ റോഡിൽ കളത്തിപ്പടിയിലെ കുഴിയിൽ വീണ് സ്ത്രീകൾ അടക്കം രണ്ടു ബൈക്കിലെ യാത്രക്കാർക്ക് പരിക്ക്

കളത്തിപ്പടിയിൽ നിന്നും
ജാഗ്രതാ ലൈവ്
ലേഖകൻ
സമയം രാത്രി 09.50

Advertisements

കോട്ടയം: നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി. നീലിമംഗലത്ത് ഓട്ടോ ഡ്രൈവറുടെ ജീവനെടുത്തതിനു സമാനമായ കുഴിയിലാണ് തിങ്കളാഴ്ച രാത്രിയിൽ സ്ത്രീകൾ അടക്കം രണ്ടു ഇരുചക്ര വാഹനങ്ങളിലെ മൂന്നു യാത്രക്കാർ വീണത്. കളത്തിപ്പടി ഫെഡറൽ ബാങ്കിനു മുന്നിലുണ്ടായ അപകടത്തിൽ താന്നിക്കപ്പടി സ്വദേശി ജേക്കബ് സൺ സാമുവലിനാണ് പരിക്കേറ്റത്. ഇദ്ദേത്തിന്റെ മുന്നിൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകളും കുഴിയിൽ വീണു. ഇവർക്ക് പരിക്കുണ്ടെങ്കിലും പാമ്പാടി സ്വദേശികളായ ഇവർ ഉടൻ തന്നെ സ്ഥലത്തു നിന്നും പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കളത്തിപ്പടിയിൽ ഫെഡറൽ ബാങ്ക് എടിഎമ്മിനു മുന്നിൽ വലിയ രണ്ടു കുഴികളാണ് ഉണ്ടായിരുന്നത്. റോഡിൽ മതിയായ വെളിച്ചമില്ലാതിരുന്നതിനാൽ ഈ കുഴികൾ കാണാൻ ബൈക്ക് യാത്രക്കാർക്ക് സാധിച്ചില്ല. പാമ്പാടി സ്വദേശികളായ സ്ത്രീകൾ സ്‌കൂട്ടറിൽ ഇതുവഴി എത്തിയപ്പോൾ, കുഴിയിൽ വീണ് റോഡിലേയ്ക്കു മറിഞ്ഞു വീണു. ഭാഗ്യം കൊണ്ടു മാത്രമാണ് പിന്നാലെ എത്തിയ വാഹനത്തിന് അടിയിലേയ്ക്ക് ഇവർ വീഴാതിരുന്നത്.

ഈ അപകടം നടന്നതിനു തൊട്ടു പിന്നാലെയാണ് ബൈക്ക് യാത്രക്കാരൻ ഇതുവഴി എത്തിയത്. ഇയാളും കുഴിയിൽ ചാടി ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലേയ്ക്കു മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. അപകടത്തിൽ നിസാര പരിക്ക് മാത്രമാണ് ഇദ്ദേഹത്തിന് ഉണ്ടായത്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിന് കാത്തു നിൽക്കാതെ റോഡിലെ കുഴികൾ എത്രയും വേഗം അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles