നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഭിനേതാക്കൾ മരിച്ച സംഭവം; ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും

കണ്ണൂർ: ഇന്നലെ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാവിലെ മുതല്‍ കായംകുളം കെപിഎസിയില്‍ പൊതുദർശനം നടക്കും. സഹപ്രവർത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും.

Advertisements

പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും. ജെസ്സിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്മശാനത്തില്‍ ആണ് സംസ്കാരം നടക്കുക.

Hot Topics

Related Articles