ഗാന്ധിനഗർ : കോട്ടയം തിരുവഞ്ചൂർക്കുന്നത് ഭർത്താവിൻറെ സ്കൂട്ടറിന് പിന്നിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് എത്തിയ കാറിടിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഗ്രേഡ് വൺ വിഭാഗത്തിൽ ജോലി ചെയ്യുന്ന തിരുവഞ്ചൂർ പറമ്പുകര ഞാറയ്ക്കൽ രാജന്റെ ഭാര്യ സിസിലി (53) ആണ് മരിച്ചത്. ഭർത്താവ് രാജനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിനിടയാക്കിയ കാർ നിർത്താതെ അമിതവേഗത്തിൽ ഓടിച്ചു പോയി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45 ന് തിരുവഞ്ചൂർ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജിലെ ഫസ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് ഏറ്റുമാനൂർ വഴി സ്വകാര്യ ബസിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്നു സിസിലി. തൂത്തൂട്ടി ബസ്സ്റ്റോപ്പിൽ ഭർത്താവ് രാജൻ കാത്തു നിന്നിരുന്നു. ഇവിടെ ബസിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറുവാൻ തുടങ്ങവേ പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു.ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കൽ കോളജിലെത്തിച്ചു വെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റ നില ഗുരുതരമായിതുടരുന്നു. സിസിലിയുടെ
മൃതദേഹംമോർച്ചറിയിൽ. സംസ്കാരം ഏപ്രിൽ 14 വെള്ളിയാഴ്ച അയർക്കുന്നം ദി പെന്തക്കോസ്ത് ശ്മശാനത്തിൽ
അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അയർക്കുന്നം എസ് എച്ച് ഒ
ആർ മധു അറിയിച്ചു.