കൊല്ലാട് ചൂളക്കവലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ അന്യസംസ്ഥാന തൊഴിലാളികളും

കൊല്ലാട് ചൂളക്കവലയില്‍ നിന്നും ജാഗ്രത ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കൊല്ലാട്: ചൂളക്കവലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക്‌ പരിക്ക്. മള്ളൂശേരി പ്ലാക്കുഴിയില്‍ വിശാല്‍(34), കിളിരൂര്‍ ചെമ്പിക്കുളം രഞ്ജു(24), കോട്ടയം ടിഎസ് വെജിറ്റബിള്‍സിലെ അന്യസംസ്ഥാന ജീവനക്കാരായ ആഷിക്(23), അഹമ്മദ് (20) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുവാക്കുളം ഭാഗത്ത് നിന്നെത്തിയ ആക്ടീവ ചൂളക്കവല റോഡിലേക്ക് തിരിയുന്നതിനിടയില്‍ കൊല്ലാട് ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് യുവാക്കളും പത്ത് മിനിറ്റോളം റോഡില്‍ വീണുകിടന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. .നാല് പേരെയും കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles