കോട്ടയം ഏറ്റുമാനൂരിൽ ഡിവൈഡറിൽ ഇടിച്ചു തെറിച്ച കാർ കത്തി നശിച്ചു : ഡ്രൈവർ കാറിനുള്ളിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു: അപകടം ഏറ്റുമാനൂർ നഗരമധ്യത്തിൽ

കോട്ടയം : ഏറ്റുമാനൂർ നഗര മധ്യത്തിൽ എംസി റോഡിൽ ഡിവൈഡറിൽ ഇടിച്ചു തെറിച്ച് മറിഞ്ഞ കാർ കത്തി നശിച്ചു. കാറിനുള്ളിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി 11.30 ഓടെ എംസി റോഡിൽ ഏറ്റുമാനൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം. 

Advertisements

എറണാകുളം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചു പാലാ റോഡിലേക്ക് തെറിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മറിഞ്ഞ കാർ നേരെയാക്കിയ ശേഷം നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തനിയെ സ്പാർക്കായ കാർ കത്തി നശിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഓടി മാറി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം കാറിനുള്ളിൽ നിന്നും ഇറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്ന് കാറിന്റെ തീ നിയന്ത്രണവിധേയമാക്കി. ഇടുക്കി രജിസ്ട്രേഷനിലുള്ള കാർ ആണ് കത്തി നശിച്ചത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.