കോട്ടയം മേലുകാവിൽ സിഎസ്‌ഐ മുൻ ബിഷപ് കെ.ജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് സ്ത്രീ മരിച്ചു: മരിച്ചത് കാറിനുള്ളിലുണ്ടായിരുന്ന വീട്ടുജോലിക്കാരി 

കോട്ടയം : മേലുകാവിന് സമീപം സിഎസ്‌ഐ മുൻ ബിഷപ് കെ.ജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് സ്ത്രീ മരിച്ചു. മേച്ചാല്‍ സ്വദേശിനി റീന സാം ആണ് മരിച്ചത്. വാളകത്ത് വച്ചായിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഷപ്പിന്റെ വസതിയില്‍ ജോലിയ്ക്കായി എത്തിയിരുന്ന ആളായിരുന്നു റീന.  ബിഷപ്പിൻ്റെ ഭാര്യയെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 14നും ബിഷപ്പിന്‍രെ വാഹനം അപകടത്തില്‍പെട്ടിരുന്നു.

Advertisements

Hot Topics

Related Articles