എം.സി റോഡിൽ പട്ടിത്താനത്ത് നിയന്ത്രണം നഷ്ടമായ കാർ കുഴിയിലേയ്ക്കു തലകീഴായി മറിഞ്ഞു; ഫ്‌ളക്‌സ് ബോർഡിൽ കാർ തട്ടി നിന്നതോടെ ഒഴിവായത് വൻ ദുരന്തം; കായംകുളം സ്വദേശിയായ യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: എം.സി റോഡിൽ പട്ടിത്താനത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുഴിയിലേയ്ക്കു തലകീഴായി മറിഞ്ഞു. എം.സി റോഡിലൂടെ എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നി മാറി കുഴിയിലേയ്ക്കു മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപെട്ടു.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ പട്ടിത്താനം രത്‌നഗിരി പള്ളിയുടെ സമീപത്തായിരുന്നു അപകടം. കായംകുളം സ്വദേശികളായ യാത്രക്കാരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇവർ മൂവാറ്റുപുഴയിൽ ചികിത്സയ്ക്ക് പോയതിനു ശേഷം തിരികെ കായംകുളത്തേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ റോഡിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ കുഴിയിലേയ്ക്കു മറിയുകയായിരുന്നു. കാർ തലകീഴായി മറിഞ്ഞതിനെ തുടർന്നു ഇവിടെയുണ്ടായ ഫ്‌ളക്‌സ് ബോർഡിൽ തട്ടിയാണ് കാർ നിന്നത്. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അപകടത്തിൽപ്പെട്ട രണ്ടു പേരെയും പുറത്തെടുത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles