ആലപ്പുഴ: അക്ഷര നഗരമായ കോട്ടയത്തിനും മധ്യ കേരളത്തിനും ചിരപരിചിതമായ സ്വപ്നം പോലൊരു സ്വർണവിപണി പൊന്നോണക്കാലത്ത് ചേർത്തലയിൽ എത്തി. ചേർത്തല സ്വപ്നം കണ്ടിരുന്ന പൊന്നോണമാണ്, പൊന്നിൻ ചിങ്ങക്കാലത്ത് ചേർത്തലയെ തേടിയെത്തിയത്. കോട്ടയം അനുഭവിച്ചറിഞ്ഞ പരിശുദ്ധ സ്വർണ്ണത്തിന്റെ പത്തരമാറ്റായ അച്ചായൻസ് ജുവലറി ഗ്രൂപ്പാണ് ഇപ്പോൾ ചേർത്തലയിലും എത്തിയിരിക്കുന്നത്.
ചേർത്തല കാളികുളം മണിവൈൻ കോംപ്ലക്സിൽ സിനിമാ താരങ്ങളായ ഗായത്രി സുരേഷും, ആര്യയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് മാനേജിംങ് ഡയറക്ടർ ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവരും ചടങ്ങിന് മോടികൂട്ടാൻ ആദ്യാവസാനമുണ്ടായിരുന്നു. അച്ചായൻസ് ഗോൾഡിന്റെ പതിനാലാമത് ഷോറൂമാണ് ഇപ്പോൾ ചേർത്തലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.