പുതുപ്പള്ളി: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നും, ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയാണെന്നും, അവസാന യാത്ര അയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കുമെന്നും അച്ചു കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ട്. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല. എല്ലാത്തിനും ഉപരി ഉമ്മൻ ചാണ്ടി എന്ന ഘടകം നിലവിലുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനിൽക്കുന്നത് കൊണ്ടാണ് എതിർ ഭാഗം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദം ഉയര്‍ത്തിയതും അതുകൊണ്ടാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, സൈബർ അതിക്ഷേപ കേസില്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ടെന്നും, ഇനി നടപടികൾ മുന്നോട്ട് കൊണ്ട് പോകേണ്ടത് പോലീസാണെന്നും അവർ വ്യക്തമാക്കി. നടപടികൾ വൈകുന്നത് എന്ത് കൊണ്ട് എന്നറിയില്ലെന്നും അച്ചു പറഞ്ഞു.
ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചരണമാണ്. ശബ്ദഘോശങ്ങളോടെയുള്ള പ്രചരണം ഇല്ലെങ്കിലും പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം.