“നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു… നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ…” ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ… ആശസംകൾ നേർന്ന് നസ്രിയ

കൊച്ചി: മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലിന്ന് ഇന്ന് പിറന്നാൾ. മാമ്മന്നന്റെ വിജയാഘോഷത്തിന് ഇടയിലാണ് താരം തന്റെ നാൽപത്തൊന്നാം പിറന്നാൾ ആഘോഷിക്കുന്നത്. പിറന്നാൾ ദിനത്തിൽ ഫഹദിന്റെ നടിയും ഭാര്യയുമായ നസ്രിയ നസീമും ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ്. ഫഹദിനൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.

Advertisements

“ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു”. നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ് ചിത്രം മാമന്നൻ ആണ് ഫഹദിന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയത്. രത്നവേലു എന്ന ഫഹദിന്റെ വില്ലൻ വേഷം ഏറെ വിജയിക്കുകയും ചെയ്തു. ഈ വര്‍ഷം ഫഹദിന്‍റെതായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം പുഷ്പ 2 ആണ്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.