മമ്മൂട്ടി ഷൂട്ടിങ്ങിൽനിന്ന് ഇടവേളയെടുക്കുന്നു… സുൽഫത്തിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറന്നു

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അമ്പത്തിയൊന്ന് വർഷം പിന്നിട്ട തന്റെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി കെട്ടിയാടാത്ത വേഷങ്ങൾ കുറവാണെന്ന് തന്നെ പറയാം. എഴുപത്തിയൊന്നിന്റെ നിറവിലും പ്രായഭേദമെന്യേ ഇന്നും മലയാളികളെ അമ്പരപ്പിക്കുന്ന താരം, കാതൽ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. ഇപ്പോഴിതാ പതിവ് പോലെ തന്നെ ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് താരം. ഇത്തവണ ഓസ്ട്രേലിയയിലേക്കാണ് മമ്മൂട്ടി പോയിരിക്കുന്നത്. ഹ്രസ്വ സന്ദർശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്‌ട്രേലിയയിലേക്ക് പറന്നത്. ഭാ​ര്യ സുൽഫത്തിനും സുഹൃത്ത് രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി യാത്ര പുറപ്പെട്ടത്. മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസാണ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയൻ യാത്രയെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

തികച്ചും സ്വകാര്യ സന്ദർശനമായിട്ടാണ് മെഗാസ്റ്റാർ ഓസ്‌ട്രേലിയൻ പര്യടനം തിരഞ്ഞെടുത്തിരിക്കുന്നത്. സിങ്കപ്പൂരിൽനിന്നും സിഡ്‌നിയിലേക്കാണ് കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയത്. ഫാമിലി കണക്ട് കോർഡിനേറ്റർ കിരൺ ജെയിംസ് അദ്ദേഹത്തെ സിഡ്‌നി എയർ പോർട്ടിൽ സ്വീകരിച്ചു. മമ്മൂട്ടിയുടെ പി.ആർ.ഓയും ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനുമായ റോബർട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയൻ പര്യടനം ഏകോപിപ്പിക്കുന്നത്. സിഡ്‌നി കൂടാതെ മെൽബൺ, അഡലൈഡ്, ബ്രിസ്‌ബെയിൻ, ടാസ്മാനിയ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. ഇവിടങ്ങൾ ബന്ധിപ്പിക്കുന്ന റോഡ് ട്രിപ്പുകൾക്കാണ് അദ്ദേഹം മുൻഗണന കൊടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകളിൽ ഒന്ന്. ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ആണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം. ഈ വർഷത്തെ ഐഎഫ്എഫ്കെ മത്സരവിഭാ​ഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രംം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഇതുവരെ കാണത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നായിരുന്നു. കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് താരം അടുത്തിടെ പൂർത്തിയാക്കിയത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. 

Hot Topics

Related Articles