മകൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നാഗാർജുന. നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശോഭിതയ്ക്ക് ഒരു വേഷമുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ 9.42 ന് വിവാഹനിശ്ചയം നടന്നു എന്നാണ് നാഗാർജുന നൽകുന്ന വിവരം. കുടുംബത്തിലേക്ക് ശോഭിതയെ സ്വീകരിക്കുന്നതിലെ സന്തോഷം നാഗാർജുനയുടെ വാക്കുകളിൽ പ്രകടം. ദമ്പതികൾ എന്ന നിലയിൽ ചൈതന്യക്കും ശോഭിതയ്ക്കും നാഗാർജുന ജീവിതകാലം മുഴുവൻ നീളുന്ന സന്തോഷം ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പീച്ച് നിറത്തിലെ സാരി ചുറ്റി, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളും ധരിച്ചിരുന്നു. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം. ഏറെക്കാലമായി ഇവർ പ്രണയത്തിലാണ് എന്ന് വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം നടന്നത്.
നാഗ ചൈതന്യയും ശോഭിതയും ഇംഗ്ലണ്ടിൽ വെക്കേഷൻ ആഘോഷിക്കുന്ന വേളയിലാണ് ഇവരുടെ പ്രണയ വാർത്ത രൂക്ഷമാകുന്നത്. ഇതിനിടെ പുതുതായി പണി കഴിപ്പിച്ച വീട്ടിൽ നാഗ ചൈതന്യ ശോഭിതയുമായി സന്ദർശനം നടത്തി എന്നും റിപ്പോർട്ടുണ്ടായി. എന്നാൽ ഇരുകൂട്ടരും ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.