കൊച്ചി: പ്രിയപ്പെട്ടവരും, സഹപ്രവർത്തകരും സംവിധായകന് സിദ്ദിഖിന്റെ വിയോഗത്തിൽ നൊമ്പരപ്പെടുമ്പോൾ അദ്ദേഹത്തെ അവസാനം ഒരു നോക്ക് കാണുവാനായി പ്രിയപ്പെട്ടവർ ഒഴുകി എത്തുകയാണ്. പ്രിയ ഗുരുവിനെ സുഹൃത്തിനെ അവസാനമായി കാണാൻ എത്തിയിരിക്കുകയാണ് നടൻ സായ് കുമാറും.
സിദ്ദിഖിന്റെ ചേതനയറ്റ ശരീരം കണ്ട് താങ്ങാനാകാതെ സായ് കുമാർ വിങ്ങിപ്പൊട്ടി. ഭാര്യ ബിന്ദു പണിക്കർക്ക് ഒപ്പമാണ് സായ് കുമാർ സിദ്ദിഖിന്റെ അവസാനമായി കാണാൻ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രമാണ് റാംജി റാവു സ്പീക്കിംഗിൽ സായ് കുമാർ അവതരിപ്പിച്ച ബാലകൃഷ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് സായ് കുമാറിന് വഴിയൊരുക്കിയതും ഈ സിനിമയും കഥാപാത്രവുമാണ്.
ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും. അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി.റാംജി റാവു തന്നെയാണ് എന്നും ഓര്‍മ്മ. അവിടെ നിന്നാണ് എനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. സിനിമക്കാരന് അല്ലാത്ത സിനിമക്കാരന് ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു”, എന്നായിരുന്നു സിദ്ദിഖിനെ അനുശോചിച്ച് കൊണ്ട് സായ് കുമാർ പറഞ്ഞിരുന്നത്.
ഇന്ന് വൈകിട്ട് 6 ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.