കൊച്ചി: സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനവുമായി നടൻ സായ് കുമാർ .
ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും. അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി… വാക്കുകളിടറിയാണ് അദ്ദേഹം സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രതികരിച്ചത്.
റാംജി റാവു തന്നെയാണ് എന്നും ഓര്‍മ്മ. അവിടെ നിന്നാണ് എനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. എന്നും ബഹുമാനത്തോടെയുള്ള സ്നേഹമായിരുന്നു എന്നും അദ്ദേഹത്തിന്. സിനിമക്കാരന് അല്ലാത്ത സിനിമക്കാരന് ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോളിവുഡില്‍ അടക്കം വിജയം നേടിയ വ്യക്തിയാണ്. ചെറിയ അസുഖങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് പോകും എന്ന് കരുതിയില്ല. ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖ് സാറും. റാംജി റാവുവിലെ മൂന്ന് അംഗങ്ങള്‍ പോയി. കുടുംബത്തിന് ഈ വിയോഗം താങ്ങാന്‍ ശേഷി ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.