തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈല്
പ്രത്യേക ലേഖകൻ
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നതിനു പിന്നാലെ കോട്ടയത്തെ ഹോട്ടൽ വ്യവസായിയും പ്രതിരോധത്തിൽ. ദിലീപിന്റെ ദി പുട്ട് ഹോട്ടൽ ശൃഖലയിൽ ഷെയറുള്ള ഇക്ക എന്നു വിളിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. കോട്ടയം നഗരമധ്യത്തിലെ ഇദ്ദേഹത്തിന്റെ ആഡംബര ഹോട്ടൽ മുൻപ് തന്നെ പ്രശസ്തമാണ്. ഇതിനിടെയാണ് ഇപ്പോൾ ഇദ്ദേഹത്തെ വെട്ടിലാക്കി വിവാദം ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടൽ വ്യവസായി ആരാണ് എന്ന തേടി കോട്ടയം വട്ടം കറങ്ങിക്കൊണ്ടിരിക്കുകയാണ്. കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു പൂവിന്റെ പേരിലുള്ള ഹോട്ടലിന്റെ ഉടമയാണ് ഈ കേസിൽ ഉൾപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ കേസിൽ നേരിട്ട് ബന്ധപ്പെടുത്തിയുള്ള പൊലീസ് റിപ്പോർട്ടുകൾ പുറത്തു വരാത്തതിനാൽ മാത്രമാണ് ജാഗ്രതാ ന്യൂസ് ലൈവ് ഈ പേര് ഇപ്പോൾ പുറത്തു വിടാത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് പ്രത്യേക്ഷത്തിൽ സിനിമയുമായി ബന്ധമുണ്ടായിരുന്ന നിരവധി ആളുകളുടെ പേരുകൾ ഈ അവസരത്തിൽ പുറത്തു വന്നിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാഗത്ത് തന്നെ ഹോട്ടലുള്ള ഇദ്ദേഹത്തിന്റെ പേര് പുറത്തു വന്നത്. ദിലീപിന്റെ ഹോട്ടൽ ശൃംഖലയിൽ ഇദ്ദേഹത്തിന് ഷെയറുണ്ടെന്നു നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ദിലീപ് അടക്കമുളള സിനിമാ മേഖലയിലെ പല വമ്പന്മാരുമായും ഇദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. ഇത് കൂടാതെയാണ് രാഷ്ട്രീയ മേഖലയിലും ഇദ്ദേഹത്തിനുള്ള അടുപ്പം.
കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഈ ഹോട്ടൽ ഉടമ ഇടയ്ക്കിടെ വിദേശ സന്ദർശനം കൂടി നടത്തുന്ന പതിവുണ്ട്. ഇത്തരം സന്ദർശനത്തിനിടെയാണ് ദിലീപും, സുഹൃത്തായ നാദിർഷായുമായി അടുപ്പത്തിലായതും. ഈ ബന്ധമാണ് ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ഇദ്ദേഹത്തെയും പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. വിവരം പുറത്ത് വന്നതോടെ ഇദ്ദേഹം ഇപ്പോൾ എവിടെയാണ് എന്ന അന്വേഷണവും പല കോണിൽ നിന്നും ആരംഭിച്ചിട്ടുമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച കോട്ടയം സ്വദേശിയായ വിഐപിയെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന കിട്ടിയതായി ശനിയാഴ്ച രാവിലെയാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. സംവിധായകനും കേസിലെ സാക്ഷിയുമായ ബാലചന്ദ്രകുമാർ ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. രാഷ്ട്രീയ ബന്ധം കൂടിയുള്ള വ്യക്തി ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട ആളാണെന്ന് അന്വേഷണ സംഘവും പറയുന്നത്.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചതും ഈ വിഐപി ആണെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ദൃശ്യങ്ങൾ നൽകിയതിന് പിറ്റേദിവസം ഇയാൾ വിമാന യാത്ര നടത്തിയിട്ടുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ചാണ് ആളിനെ തിരിച്ചറിഞ്ഞത്. ബാലചന്ദ്രകുമാർ സിനിമാചർച്ചയ്ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിർദേശത്തെ തുടർന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.