മക്കളിൽ ആദ്യ വിവാഹം ആരുടേത്? കാളിദാസന്റേയോ? മാളവികയുടേതോ? മറുപടിയുമായി നടി പാർവതി

മലയാളികളുടെ എക്കാലത്തേയും എവർഗ്രീൻ താരജോഡികളാണ് ജയറാമും പാർവതിയും. ഇവരുടെ മക്കളായ കാളിദാസനേയും, മാളവികയേയും ഏവർക്കും പരിചിതവും. ഏതാനും നാളുകൾക്ക് കാളിദാസന്റെ പ്രണയം വെളിപ്പെടുത്തുകയും ആഴ്ചകൾക്ക് മുൻപ് മോഡലായ തരിണിയുമായുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു. ഈ ചടങ്ങിൽ മാളവികയുടെ കാമുകനും കൂടെയുണ്ടായിരുന്നു.

ഇപ്പോഴിതാ മക്കളുടെ വിവാഹം എന്ന് നടക്കും എന്ന് തുറന്നുപറയുകയാണ് പാർവതി. ‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും’ എന്നാണ് പാർവതി പറഞ്ഞത്. നടി കാർത്തി നായരുടെ വിവാഹത്തിന് പങ്കെടുക്കാൻ തിരുവനന്തപുരത്ത് പാർവതി എത്തിയിരുന്നു. ഇവിടെ വച്ചാണ് വിവാഹ കാര്യങ്ങൾ പാർവതി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘രജനി’ എന്ന ചിത്രമാണ് കാളിദാസിന്റേതായി റിലീസിന് ഒരുങ്ങുന്നത്.  സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തിയറ്ററിൽ എത്തും. വിനില്‍ സ്കറിയ വര്‍ഗീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

Hot Topics

Related Articles