നടി പ്രിയങ്ക പ്രതിയായ വഞ്ചനക്കേസ്: നടി കാവേരിയെ വഞ്ചിച്ചെന്ന കേസിൽ പ്രിയങ്കയെ വിട്ടയച്ചു

തിരുവല്ല: നടി കാവേരിയെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ സിനിമാ താരം പ്രിയങ്കയെ വിട്ടയച്ചു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വിട്ടയച്ചത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമാ താരം കാവേരിയെ ഭീഷണിപ്പെടുത്തിയും, ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചതായായിരുന്നു പരാതി.

Advertisements

ഇതു സംബന്ധിച്ചു തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഇന്ത്യൻ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിലാണ് പ്രിയങ്കയെ വിട്ടയച്ചത്. പ്രതിക്കുവേണ്ടി അഡ്വ: അഭിലാഷ് ഗോപൻ ഹാജരായി.

Hot Topics

Related Articles