ചെന്നൈ: കൊറോണ വൈറ്‌സ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച വിവരം പങ്ക് വച്ച് നടിയും നര്‍ത്തകിയുമായ ശോഭന. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്. സന്ധിവേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. രണ്ട് ഡോസ് വാക്‌സീന്‍ എടുത്തതില്‍ സന്തോഷിക്കുന്നു. അതാണ് രോഗാവസ്ഥ ഗുരുതരമാകാതിരിക്കാന്‍ സഹായിച്ചത്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തേതാകുമെന്നു പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ കുറിപ്പില്‍നിന്ന്:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധിവേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്‌നങ്ങള്‍, പിന്നീട് ഇവ കുറഞ്ഞുവന്നു.രണ്ടു ഡോസ് വാക്‌സീനും എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്‌സീന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഒമിക്രോണ്‍, കോവിഡ് മഹാമാരിയുടെ അവസാനത്തെ വകഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.