നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം ജയിലർ ആരാധകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും അത്ര ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായികയായി എത്തുന്ന തമന്ന സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ജയിലർ ഒരു പാൻ ഇന്ത്യൻ സിനിമ അല്ലെന്നും, ചിത്രം വളരെ പ്രദേശികമാണെന്നും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റർടെയ്നർ ആയിരിക്കുമെന്നും ആണ് തമന്ന പറഞ്ഞതായി ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനി അവതരിപ്പിക്കുന്നത്. ജയിലറിന്റെ സെസറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ചിത്രത്തില്‍ 11 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് വിവരം. ചില രംഗങ്ങളില്‍ ഡിസ്ക്ലൈമര്‍ കാണിക്കാനും, വയലന്‍റ് രംഗങ്ങളില്‍ ബ്ലറര്‍ ചെയ്യാനും ഈ നിര്‍ദേശങ്ങള്‍ പറയുന്നു. ഇതിന് പുറമേ ചില സംഭാഷണ ശകലങ്ങള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 10ന് തിയറ്ററിൽ എത്തും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലര്‍ നിര്‍മിക്കുന്നത്.ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സംഗീത സംവിധാനം അനിരുദ്ധ് . കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസിനാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർസ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.