സിനിമാ നടിമാരെ വലയിലാക്കി പെൺവാണിഭം; കെണിയിൽ വീഴുന്നതിൽ ഏറെയും സിനിമാ അഭിനയ മോഹവുമായി എത്തുന്നവർ; നടി പിടിയിൽ 

മുംബൈ: സിനിമയില്‍ നടിമാരാകാന്‍ എത്തുന്ന യുവതികളെ നിന്‍ബന്ധിച്ച്‌ വേശ്യാവൃത്തിയിലേക്ക് കൊണ്ടുവരുന്ന ഭോജ്പുരി നടി അറസ്റ്റില്‍. 24കാരിയായ സുമന്‍ കുമാരി ആണ് മുംബൈ പൊലീസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് യുവതിയെ പിടിച്ചത്. സുമന് കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി. ആരെ കോളനി മേഖലയിലെ റോയല്‍ പാം ഹോട്ടലില്‍ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചുനല്‍കാറുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്തത്.

Advertisements

സിനിമാ നടിമാരാകാന്‍ വേണ്ടിയാണ് ഈ പെണ്‍കുട്ടികള്‍ നഗരത്തില്‍ എത്തുന്നത്. എന്നാല്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഇവരെ നിര്‍ബന്ധിപ്പിച്ച്‌ ഇതിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വിവരം ലഭിച്ച പൊലീസ് സുമന്‍ കുമാരിയെന്ന വ്യാജ പേരില്‍ ആവശ്യക്കാരിയെന്നതരത്തില്‍ ഒരാളെ ഹോട്ടലിലേക്ക് അയച്ചു. ഇതില്‍ റാക്കറ്റ് കുടുങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ മോഡലിനും 50,000 – 80,000 രൂപ വരെയാണ് പ്രതിയായ സുമന്‍ കുമാരി വിലപേശിയിരുന്നത്. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. വേശ്യാവൃത്തി നടത്തി പണം കൈക്കലാക്കുന്ന റാക്കറ്റാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സുമന്‍ കുമാരി.

ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി തുടങ്ങിയവയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി പ്ലാറ്റ്ഫോം ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി, ഭോജ്പുരി ഭാഷകളില്‍ പാട്ടുകളില്‍ സുമന്‍ മുഖം കാണിച്ചിട്ടുണ്ട്.

Hot Topics

Related Articles